99 രൂപ ടിക്കറ്റുമായി ഏയർ ഏഷ്യ

കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നിരക്കുമായി എയര്‍ ഏഷ്യ രംഗത്തെത്തി. ഇന്ത്യയില്‍ 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കുമാണ് വിമാനക്കമ്പനി യാത്ര നിരക്ക് പുറത്തിറക്കിയത്.

2018 മെയ് ഒന്ന് മുതല്‍ ഫെബ്രുവരി ആറ് വരെയുള്ള യാത്രകളിലാണ് ഈ നിരക്ക്. ജനുവരി 16 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് ഈ ഓഫര്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. ബെംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂദല്‍ഹി, പുനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക നിരക്ക്.

മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക് തന്നെയാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *