ധ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് യുവതി മരിച്ചു


ഡല്‍ഹി ധ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് യുവതി മരിച്ചു.അപകടത്തില്‍ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശ് ജാന്‍സി സ്വദേശി ദേവിയാണ് മരിച്ചത്. പരിക്കേറ്റ എല്ലാവരും ആശുപത്രി നിര്‍മ്മാണ തൊഴിലാളികളാണ്.


നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെട്ടിടം തകരുകയായിരുന്നെന്നും നിരവധി തൊഴിലാളികള്‍ അതിനടിയില്‍ അകപ്പെടുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ രണ്ട് ആശുപത്രികളിലേക്കായി മാറ്റി. ആശുപത്രിയില്‍ വെച്ചാണ് ദേവി മരിച്ചത്.




Sharing is Caring