97 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും


97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളിലുമാണ‌് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത‌്.


ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.




Sharing is Caring