96 കന്നഡ റീമേക്കില്‍ ജാനുവായി തിളങ്ങി ഭാവന രംഗത്ത്‌; ട്രെയിലര്‍ പുറത്ത്


വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 തിയ്യേറ്ററുകളില്‍ നിന്നും വന്‍ വിജയം നേടിയ സിനിമയാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാനും ചിത്രത്തിന് സാധിച്ചു. 96ന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭാവനയും ഗണേഷും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.
സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തമിഴ് പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള രംഗങ്ങളാണ് 99 ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. പ്രീതം ഗബ്ബിയാണ് സിനിമ കന്നഡത്തില്‍ സംവിധാനം ചെയ്യുന്നത്. അതേസമയം കന്നഡത്തിനു പുറമെ തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത തന്നെ പാട്ടുകള്‍ ഒരുക്കുന്നു.




Sharing is Caring