സണ്ണി വെയ്ന്‍ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലൂടെ 96ലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തില്‍ അഹാന കൃഷ്ണയായിരിക്കും നടിയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ 96 എന്ന ഒറ്റചിത്രത്തിലൂടെ സിനിമ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് വൈക്കംക്കാരി ഗൗരി കിഷന്‍.
നൊസ്റ്റാള്‍ജിക് ഫീല്‍ എല്ലാരിലേക്കും കൊണ്ടുവന്ന സിനിമയായിരുന്നു വിജയ് സേതുപതി തൃഷ ഒന്നിച്ച 96 .സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും നടത്തിയത്. സ്വാഭാവിക അഭിനയത്തിലൂടെ ആയിരുന്നു നടി തിയ്യേറ്ററുകളില്‍ നിന്നും കൈയ്യടി നേടിയിരുന്നത്. നടിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

ആന്റണി എന്ന ടെറ്റില്‍ കഥാപാത്രമായിട്ടാണ് സണ്ണി എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നുചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും. തൊടുപുഴ, പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.













