96ന്റെ കന്നഡ റിമേക്ക് 99


മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്ബോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 96ന് പകരം 99 എന്നാണ് കന്നഡയില്‍ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.




Sharing is Caring