മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എംഎന്‍എഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു


മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എംഎന്‍എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മതിയെന്നിരിക്കെ 26 സീറ്റു നേടിയ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കും.


അഞ്ചു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഇവിടെ മുഖ്യ പ്രതിപക്ഷം. മിസോറമില്‍ തുടക്കം മുതലേ വ്യക്തമായ ഭൂരിപക്ഷത്തോടെ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്) ശക്തി തെളിയിച്ചിരുന്നു. ബിജെപി ആദ്യമായി മിസോറാമില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഒരു സീറ്റില്‍ ബിജെപി വിജയിച്ചിട്ടുണ്ട്.




Sharing is Caring