കൊളംബിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു


തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റു.
എല്‍ കാര്‍മെന്‍ മുനിസിപ്പാലിറ്റിയിലെ താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.


നാഷണല്‍ ലിബറേഷന്‍ ആര്‍മിയിലെ വിമതര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ആരോപിച്ചു.കൊളംബിയയില്‍ സമ്പൂര്‍ണ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റിന്റെ പദ്ധതിയുടെ ഭാഗമായി സമാധാന ചര്‍ച്ച നടക്കവേയാണ് ആക്രമണം.




Sharing is Caring