
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവര്‍ അറസ്റ്റില്‍.മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശ്ശി സ്വദേശി അഞ്ജു(28), സഹോദരി പാലാരിവട്ടം തുരുത്തുമ്മേല്‍ മേരി (22), മേരിയുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപറമ്ബ് ആഷിക് (26), ഇയാളുടെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്ബില്‍ അരുണ്‍ (26) എന്നിവരാണ് മുളവുകാട് പൊലീസിന്‍റെ പിടിയിലായത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയില്‍വെച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹംനടിച്ച് പൊന്നാരിമംഗലത്തെ വാടകവീട്ടില്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് മര്‍ദിച്ച് യുവാവിന്‍റെ നഗ്നവിഡിയോ ചിത്രീകരിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കൈക്കലാക്കുകയും ചെയ്തു. വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു. മുളവുകാട് പൊലീസ് ഇന്‍സ്പെക്ടര്‍ മന്‍ജിത് ലാല്‍, സബ് ഇന്‍സ്പെക്ടര്‍ എന്‍.ജെ. സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
