8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത 17 കാരി തൂങ്ങി മരിച്ചു


ചണ്ഡീഗഢ്: കൂട്ടബലാത്സംഗത്തിന് ഇരയായ 17 കാരി തൂങ്ങി മരിച്ചു. ഹരിയാണയിലെ മേവട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തിരുന്നതായി ഇത് സംബന്ധിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് റോജ്ക പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.


രണ്ട് മോട്ടോര്‍ബൈക്കുകളിലും കാറിലും എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.


സംഭവത്തിന് ശേഷം ചൊവ്വാഴ്ചയാണ് വീടിനോട് ചേര്‍ന്ന് കുട്ടി തൂങ്ങി മരിച്ചത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി തന്നോട് പറഞ്ഞുവെന്നും സ്ഥിരമായി അവര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നവരാണെന്നും അച്ഛന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റോജ്ക സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.



Sharing is Caring