ഒഡീഷയില്‍ കല്‍ക്കരി കയറ്റി വന്ന ലോറിയും ബസും കൂട്ടിയിടിച്ച് 6മരണം

ഒഡീഷയില്‍ കല്‍ക്കരി കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഝാര്‍സുഗുഡ-സംബല്‍പൂര്‍ ബിജു എക്‌സ്‌പ്രസ് വേയില്‍ റൂര്‍ക്കേല ബൈപ്പാസിന് സമീപമാണ് സംഭവം.

ജെഎസ്ഡബ്ല്യു പ്ലാന്റില്‍ നിന്ന് ഝാര്‍സുഗുഡ ടൗണിലേക്ക് ജീവനക്കാരുമായി പോവുകയായിരുന്നു ബസ്. പ്ലാന്റിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം. ബൈപാസ് റോഡില്‍ പവര്‍ ഹൗസ് ചക്കിന് സമീപം എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ സംബല്‍പൂരിലെ ബുര്‍ളയിലുള്ള വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലേക്ക് മാറ്റി. ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *