നയതന്ത്ര കള്ളക്കടത്ത്: ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റില്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കത്ത് കേസ് വീണ്ടും ഊര്‍ജിതമാകുന്നു. കേസില്‍ പ്രധാന പ്രതികളിലൊരായ തിരുവമ്ബാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്‍.ഐ.എയുടെ പിടിയിലായത്. ദുബായില്‍ ആയിരുന്ന മുഹമ്മദ് മന്‍സൂര്‍ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്.

സ്വര്‍ണക്കടത്തുമായ ബന്ധപ്പെട്ട ഭീകരബന്ധം അന്വേഷിക്കുന്നത് എന്‍.ഐ.എയാണ്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ മുഹമ്മദ് മന്‍സൂറിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്‍പ് പല തവണ സ്വര്‍ണം കടത്തിയിട്ടുള്ള ഇയാള്‍ കസ്റ്റംസിന്റെ നോട്ടപുള്ളിയുമാണ്. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ സ്വര്‍ണം കടത്തുന്നതിന് ഒത്താശ ചെയ്തിരുന്ന ഇയാള്‍ക്ക് കേസിലെ പ്രധാന പ്രതികളിലൊരായ ഫൈസല്‍ ഫരീദ് അടക്കമുള്ളവരുമായി അടുത്തബന്ധമുണ്ട്.ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.

മുഹമ്മദ് മന്‍സൂറിനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടരുകയായിരുന്നു. ഇതോടെ ദുബായില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇയാള്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കേസിലെ പ്രധാന പ്രതികളിലൊരായ ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *