500 കോടിയുടെ വിവാഹത്തിൽ വിലക്കു മറികടന്നു യെദിയൂരപ്പയും ബിജെപി നേതാക്കളും


ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം മറികടന്നു ഖനി രാജാവ് ഖാലി ജനാർദന റെഡ്ഢിയുടെ മകളുടെ ആർഭാട വിവാഹത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തു. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണു വിവാഹം നടന്നത്. ആദായ നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണു ചടങ്ങുകൾ.കേന്ദ്ര സർക്കാർ കള്ളപ്പണത്തിനെതിരെ പോരാട്ടം നടത്തുമ്പോൾ ബിജെപി നേതാക്കൾ കർണാടകയിൽ ആഡംബര വിവാഹത്തിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു. 500 കോടി രൂപ ചെലവഴിച്ചു ബിജെപി നേതാവ് ജനാർദന റെഡ്‌ഡി നടത്തുന്ന വിവാഹ ചടങ്ങിൽ നിന്നു വിട്ടുനിൽക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചിരുന്നു. ഇതു മറികടന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ തുടങ്ങിയവർ വിവാഹത്തോടനുബന്ധിച്ച സൽക്കാര ചടങ്ങിൽ പങ്കെടുത്തത്.




Sharing is Caring