50 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ എന്‍ഡ് ഓഫ് സെയിലുമായി മിന്ത്ര


കൊച്ചി: രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ എന്‍ഡ് ഓഫ് സെയിലുമായി മിന്ത്ര പുതുവര്‍ഷത്തെ വരവേല്‍ക്കും. ഈ മാസം 3 മുതല്‍ 5 വരെ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലില്‍ 3.5 ലക്ഷം ഉല്‍പ്പന്നങ്ങള്‍ 50 മുതല്‍ 80% ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.


2000ലധികം ആഗോള-ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. ഇതിലൂടെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പന പ്രതീക്ഷിക്കുന്നതായി മിന്ത്ര സിഇഒ അനന്ത് നാരായണന്‍ പറഞ്ഞു.


നൈക്ക്, അഡിഡാസ്, പ്യുമ, ഫോറെവര്‍21, സ്വരോവ്‌സ്‌കി, ടോമി ഹില്‍ഫിഗര്‍, ജാക്ക് ആന്‍ഡ് ജോസ്, ഫ്‌ളൈയിംഗ് മെഷിന്‍, മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ തുടങ്ങിയവയും മിന്ത്രയുടെ സ്വകാര്യ ലേബലുകളായ റോഡ്സ്റ്ററും അനോകും ഡ്രെസ്‌ബെറിയും പോലുള്ളവയും ആകര്‍ഷകമായ വിലക്കിഴിവില്‍ ലഭ്യമാകും. ആകെ 50 ലക്ഷത്തിലേറെ ഉല്‍പ്പങ്ങള്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്് അദ്ദേഹം വ്യക്തമാക്കി.



Sharing is Caring