44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ഒാരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയിലെ രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഒാരോ നഗരസഭാ വാര്‍ഡിലുമാണ് വോട്ടെടുപ്പ് നടക്കുക.130 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. വോട്ടെണ്ണല്‍ മറ്റെന്നാള്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *