മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി

മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടിയും നൽകും. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടിയും നൽകുമെന്നും അദ്ദേഹം ബജറ്റിൽ വ്യക്തമാക്കി.കൂടാതെ ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടിയും നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.ബജറ്റ് പ്രസംഗം ആരംഭിച്ചു.

മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട ബജറ്റ് ആയിരിക്കില്ല എന്നും മന്ത്രി പറഞ്ഞു.പ്രയാസങ്ങളെ മറികടക്കാന്‍ ഉള്ള ശ്രമം ഉണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് മൂലം ഉണ്ടായതാണ് അദ്ദേഹം വ്യക്തമാക്കി. കെപിസിസിയുടെ കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ എഐസിസി പ്രസിഡന്റ് തന്നെ അക്കാര്യം വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *