പെരിയ ഇരട്ടകൊലപാതകം:മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി


കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.ഒമ്ബതു മുതല്‍ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹരജികളാണ് തള്ളിയത്.


പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികളുടെ ജീവനും അപകടത്തിലാകുന്ന സ്ഥിതി വിശേഷമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.


കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യ ഹരജി നല്‍കിയത്. സി.പി.എം പ്രാദേശിക നേതാവായിരുന്ന പീതാംബരനെ ആക്രമിച്ച സംഭവത്തില്‍ പകവീട്ടാന്‍ ഫെബ്രുവരി 17ന് പ്രതികളുള്‍പ്പെട്ട സംഘം കൃപേഷിനെയും ശരത് ലാലിനെയും െകാലപ്പെടുത്തിയെന്നാണ് കേസ്.



Sharing is Caring