35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടർന്ന് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു.


വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി.


ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിലാണ് കടുത്ത നടപടിയുമായി അമേരിക്ക നീങ്ങുന്നത്. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തതിന് ഇവരെ അനഭിമതരായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.



Sharing is Caring