ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകരെ രസിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്നും ഒരു മുഴുനീളം ആക്ഷന്‍ ചിത്രം എത്തുന്നു. ആയോധന മുറകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഹോംങ്കോങ്. ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളും ആയോധന കല പരിശീലിച്ചിരിക്കണമെന്നാണ് രാജ്യത്തിന്റെ നിയമം. ഇതിന് പ്രത്യേകം സ്‌കൂളുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിയമത്തില്‍ ഉറച്ചു നില്‍ക്കുന്ന രാജ്യത്തില്‍ നിന്നും ഇറങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും ആയോധന കലയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ്. ചലച്ചിത്രകലയില്‍ ഈ രാജ്യത്തിന്റെ സംഭാവനയായ ബ്രൂസിലി, ജാക്കിച്ചാന്‍, ടോണിജ, ജീജാ തുടങ്ങിയ ആക്ഷന്‍ താരങ്ങളുടെ ചിത്രം വിദേശത്തെന്നപോലെ ഇന്ത്യയിലും പ്രിയമാണ്. ഈ താരപരമ്പരയിലെ പുതിയ ആക്ഷന്‍ താരം ജെന്നിഫര്‍ നായകനാകുന്ന ചിത്രമാണ് 3 സോള്‍ഡിയര്‍ നേക്ക്ഡ് റിവഞ്ച് ദി ബ്ലഡ്‌റുള്‍സ്, ടെംന്റേഷന്‍ സമ്മറി തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷന്‍ പദവി നേടികൊടുത്ത ജെന്നിഫറിന്റെ മികച്ച ആക്ഷന്‍ ചിത്രമാണിത്. ഇന്റോ ഓവര്‍ സിസിഫിലിം കമ്പനിയുടെ നിര്‍മ്മാണത്തില്‍ ആക്ഷന്‍ വിസ്‌പോടനം സൃഷ്ടിച്ച നെക്കഡ് കില്ലര്‍, നെക്കഡ് വെപ്പന്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ ഈ ചിത്രം ഹോംങ്കോങ് സിനിമയിലെ ആക്ഷന്‍ സംവിധായകന്‍ മാര്‍ക്മാക് സംവിധാനം ചെയ്യുന്നു. രണ്ടായിരത്തി പതിമൂന്നിന്റെ അവസാന നാളില്‍ ഹോംങ്കോങിലും ചൈനയിലും റിലീസ് ചെയ്ത വന്‍ കളക്ഷന്‍ നേടിയ ചിത്രം തുടര്‍ന്ന് ഇന്ത്യയില്‍ എത്തുകയാണ്. കുങ്ഫു, കരാട്ടേ തുടങ്ങിയ ആയോധന മുറകള്‍ കൂട്ടിയിണക്കിയാണ് ഈ ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ഷ്യന്‍ ആര്‍ട്ട്‌സിന്റെ അനന്തസാദ്ധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംഘട്ടനരംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ലേഡി ആക്ഷന്‍താരം എല്ലന്‍ ചാനും യൂവാന്‍ ചിംങുമാണ് തമ്മില്‍ ഏറ്റുമുട്ടുന്നത്. അപകടകരമായ പല സ്റ്റണ്ട് രംഗങ്ങള്‍ പൂര്‍ണ്ണമായും ഡ്യൂപ്പില്ലാതെയാണ് താരങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. കരാട്ടേ, കുങ്ഫു, ബോക്‌സിംഗ്, ഡ്രസലിംഗ് ചാമ്പ്യന്മാരായാണ് വില്ലന്‍ നിരയില്‍. കടല്‍നാവികനായ ഫോനിക്‌സിന്റെ കൈവശമുള്ള വിലപ്പെട്ട ഒരു രേഖ കൈക്കലാക്കുന്നതിനു വേണ്ടി കടല്‍കൊള്ളക്കാരായ ഒരു സംഘം ഫോനിക്‌സിന്റെ സഹോദരിയെ തട്ടികൊണ്ടു പോയി നടുക്കടലില്‍ ഒരു കപ്പലില്‍ ബന്ധസ്ഥയാക്കി വിലപേശി. ഫോനിക്‌സ് ഭീഷണിക്ക് വഴങ്ങാതെ സഹോദരിയെ രക്ഷിക്കുന്നതിനുവേണ്ടി തന്റെ കാമുകിയായ ചിയാനുമായി ചേര്‍ന്ന് ശത്രുക്കളോട് പോരാടുന്നതാണ് ഇതിവൃത്തം. നാലര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തികരിച്ചത്. ലോകമെമ്പാടുമുള്ള ആക്ഷന്‍ സിനിമ പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്ന ഈ ചിത്രം കേരളത്തില്‍ ഫ്രെബ്രുവരി മൂന്നാംവാരം പ്രദര്‍ശനത്തിനെത്തും സിനി റിലീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്.
