പഴനിയില്‍ വാഹനാപകടത്തില്‍ 6 മലയാളികള്‍ മരിച്ചു! 2 പേരുടെ നില അതീവ ഗുരുതരം


പഴനി: പഴനിക്കടുത്ത് ആയിക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.മുണ്ടക്കയം സ്വദേശിയായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ രേഖ, മകന്‍ മനു (27)എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ ആദിത്യന്‍ (12), സജിനി എന്നിവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പഴനിക്കടുത്ത് ആയിക്കുടിയില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ തമിഴ്നാട് രജിസ്ട്രേഷനിലുളള ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനില്‍ ഉള്ളവരാണ് മരിച്ചത്.


അപകടത്തില്‍ പെട്ടവരെ നാട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ വെച്ചാണ് അഭിജിത്തും ലേഖയും മരിച്ചത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തും മരിച്ചു.ഇന്നലെ വൈകീട്ടോടെയാണ് കോട്ടയം സ്വദേശികളായ കുടുംബം പഴനിയിലേക്ക് യാത്ര തിരിച്ചത്.



Sharing is Caring