2600 ശ്രമിക് ട്രെയിനുകള്‍ 10 ദിവസത്തിനുള്ളില്‍ ഓടിക്കാന്‍ റെയില്‍വേ


train

ന്യൂഡല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്.ലോക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷല്‍ ട്രെയിന്‍ സേവനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 200 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​മെ​ന്നും ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യും റെ​യി​ല്‍​വേ ചെ​യ​ര്‍​മാ​ന്‍ വി.​കെ. യാ​ദ​വ് അറിയിച്ചു. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്ര​മി​ക് ട്രെ​യി​നു​ക​ള്‍​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ട്രെ​യി​നു​ക​ളും അ​നു​വ​ദി​ച്ച​ത്




Sharing is Caring