ന്യൂഡല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്.ലോക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷല്‍ ട്രെയിന്‍ സേവനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ബുക്കിംഗ് ആരംഭിച്ചതായും റെയില്‍വേ ചെയര്മാന് വി.കെ. യാദവ് അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിനുകളും അനുവദിച്ചത്













