പാര്‍ലമെന്‍റില്‍ ബഹളം; ഇരുസഭകളും നിര്‍ത്തിവെച്ചു


ന്യൂഡല്‍ഹി: ആന്ധ്രക്ക്​ പ്രത്യേക പദവി നല്‍കണ​മെന്നാവശ്യപ്പെട്ട്​ ​​ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയും ലോക സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ്​ നിര്‍ത്തിവെച്ചത്​.


ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ തെലു​ങ്കുദേശം പാര്‍ട്ടി, വൈ.എസ്​. ആര്‍ കോണ്‍ഗ്രസ്​ പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെ​ന്‍റ്​ പരിസരത്ത്​ പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പരിഷ്​കാരത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ്​ എം.പിമാരും പ്രതിഷേധിച്ചു. ബഹളം മൂലം സഭാ നടപപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന്​ നിര്‍ത്തിവെക്കുകയായിരുന്നു.




Sharing is Caring