20ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും


അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. എസ്എസ്ബിഇഎ, എഐബിഇഎ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.




Sharing is Caring