2021 ല്‍ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും : മമതക്ക് നെഞ്ചിടിപ്പേറ്റി അമിത് ഷായുടെ മറുപടി


കൊല്‍ക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും. അമിത്ഷാ പറഞ്ഞു.’പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് മമതാജി (മമതാ ബാനര്‍ജി) ആഗ്രഹിക്കുകയാണെങ്കില്‍ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും.


കാരണം ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും’.നെറ്റ്വര്‍ക്ക് 18 ചീഫ് എഡിറ്റര്‍ രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത്ഷാ വ്യക്തമാക്കി.കൊറോണ വ്യാപനത്തെ നേരിടുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയമാണെന്ന് വ്യക്തമാക്കികൊണ്ട്,
കോവിഡ് പ്രതിസന്ധി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന മമതയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.




Sharing is Caring