2019ല്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സാമ്ബത്തിക വളര്‍ച്ചയ്‌ക്ക് തിരിച്ചടി: രഘുറാം രാജന്‍


ദാവോസ്: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരുമായും സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ലോക സാമ്ബത്തിക ഫോറത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ധനമന്ത്രി താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങളാണെന്നും താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി രാജ്യത്ത് മിതമായ നിരക്കിലുള്ള സാമ്ബത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്‌മ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.




Sharing is Caring