പ്രമുഖ നിർമ്മാതാവിന്റെ ഭാര്യയായ മലയാള നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ.കോതമംഗലം സ്വദേശിയാണ് പൊലീസ് പിടിയിലുളളത്.പൾസർ സുനിയുടെ നേതൃത്വത്തിലായിരുന്നു പദ്ധതി.ഇവരുൾപ്പെടെ നാലു പ്രതികളാണുളളത്.നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
യുവസംവിധായകന്റെ ഭാര്യയ്ക്കു വച്ച കെണിയിൽ കുടുങ്ങിയത് നിർമ്മാതാവിന്റെ ഭാര്യയാണ്.2011 നവംബറിലാണ് സംഭവം.ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി.ഇദ്ദേഹത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കാനായി യുവനടിയും നിർമ്മാതാവിന്റെ ഭാര്യയും കൊച്ചിയിൽ എത്തുന്നുണ്ടന്നറിഞ്ഞാണ് സുനി പദ്ധതി തയ്യാറാക്കിയത്.

സുനിൽകുമാർ പറഞ്ഞതനുസരിച്ച് പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധിയായി സംഘാംഗം ജോണി സാഗരികയെ സമീപിച്ചു.നടീനടന്മാർക്ക് കുറഞ്ഞ ചെലവിൽ താമസം ഏർപ്പാടാക്കാമെന്ന് വാഗ്ദാനവും നൽകി.ഹോട്ടൽ മികച്ചതായതിനാൽ ജോണി സാഗരിക സമ്മതിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് നടിമാരെ ഹോട്ടലിൽ എത്തിച്ചുകൊള്ളാമെന്ന് പ്രതിനിധി വാഗ്ദാനം ചെയ്തു.ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി റയിൽവേ സ്റ്റേഷനിലെത്തി.എന്നാൽ യുവനടി ആ ദിവസം വന്നില്ല.നിർമ്മാതാവിന്റെ ഭാര്യയും സഹായിയുമാണ് എത്തിയത്.
ഇവരെ വാഹനത്തിൽ കയറ്റി സഹായിയെ കുമ്പളത്തെ ആശുപത്രിയിൽ ഇറക്കി.തുടർന്ന് നടിയെ നഗരത്തിൽ കറക്കി.സംശയം തോന്നിയ നടി ഭർത്താവിനെ അറിയിച്ചു.ഭർത്താവ് ജോണി സാഗരികയെ അറിയിച്ചു.
ജോണി സാഗരിക സുനിൽകുമാറിനേയും കൂട്ടി ഹോട്ടലിലെത്തിയെങ്കിലും നടി കയറിയ വാഹനം അവിടെ എത്തിയിരുന്നില്ല.പ്രശ്നമുണ്ടാകുമെന്ന് മനസിലായതോടെ അൽപ സമയത്തിനകം വാഹനമെത്തുകയും ഇരുവരും മുങ്ങുകയും ചെയ്തു.ജോണി സാഗരിക പരാതി പറയാൻ പിറ്റേന്ന് തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി.ഡ്രൈവറായി സുനിയായിരുന്നു ഒപ്പമുണ്ടായിരുന്നത്.പൊലീസിനെ കണ്ടതോടെ സുനി മുങ്ങുകയായിരുന്നു.













