റിമാകല്ലിങ്കലിനെതിരെ പരാതി


ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിനു നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്.


ഫെയ്‌സ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിനാനിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതി പറയുന്നു.


ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ തന്റെ ഫെയ്‌സ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തിരുന്നു



Sharing is Caring