2011ലെ തട്ടിക്കൊണ്ടു പോകൽ:പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും


2011ൽ കൊച്ചിയിലെ സിനിമാ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഈ കേസിൽ എറണാംകുളം സെന്‍ട്രൽ പൊലീസ് ജയിലിലെത്തി സുനിയെ അറസ്റ്റു ചെയ്തിരുന്നു.ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.


ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലും പൊലീസ് പൾസറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടു പോകാനായി വാഹനത്തിൽ നഗരത്തിൽ കറക്കിയെന്നാണ് കേസ്.ഈ കേസുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശികളായ എബിൻ,വിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


അതേസമയം സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജരാകാൻ ക‍ഴിയാത്തതുമൂലം കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കുറ്റക്കാരനല്ലെന്ന് കണ്ടാൽ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും കോടതി പ്രതീഷ് ചാക്കോയെ അറിയിച്ചിരുന്നു.എന്നാൽ ഇടക്കാല ജാമ്യം അനിവദിക്കാൻ കോടതി തയ്യാറായില്ല.നടൻ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്കു വേണ്ടിയും പൊലീസ് തെരച്ചിൽ തുടരുകയാണ് അപ്പുണ്ണി സംസ്ഥാനം വിട്ടതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.



Sharing is Caring