ട്രാക്കില്‍ തീപടര്‍ത്തിയ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മല്‍ പൊന്നണിഞ്ഞു. സ്റ്റാര്‍ട്ടിങ്ങ് മുതല്‍ പന്തയക്കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ അജ്മല്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ ഝാര്‍ഖണ്ഡിന്റെ അമിത്കുമാര്‍ യാദവിനെ പിന്തള്ളിയാണ് സ്വര്‍ണ്ണം നേടിയത്.
21.98 സെക്കന്റിലായിരുന്നു അജ്മലിന്റെ ഫിനിഷ്. 21.99 സെക്കന്റിലാണ് അമിത്കുമാര്‍ ഫിനിഷ് ലൈന്‍ കടന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. ലിബിന്‍ ഷിബു 22.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിന് അജ്മലിന് 100 മീറ്ററില്‍ സ്വര്‍ണ്ണം നഷ്ടമായിരുന്നു.














