20 യുവതികളെ കൊലപ്പെടുത്തിയ കേസ്;സയനൈഡ് മോഹന് വധശിക്ഷ


മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ മോഹന്‍കുമാറിന് (സയനൈഡ് മോഹന്‍) വധശിക്ഷ. 20 യുവതികളെയാണ് മോഹന്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.


17ാമത്തെ കേസിലാണ് മോഹന് വധശിക്ഷ നല്‍കാന്‍ മംഗളുരു ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. ബണ്ട്‌വാളില്‍ അംഗന്‍വാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചത്.


കായിക അധ്യാപകനായി ജോലി ചെയ്തിരുന്ന മോഹന്‍ 2003-2009 കാലയളവിലാണ് യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ഗര്‍ഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സയനൈഡ് നല്‍കുകയായിരുന്നു. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് നേരത്തെ മൂന്ന് വധശിക്ഷകള്‍ വിധിച്ചിരുന്നു. കോടതിയില്‍ മോഹന്‍കുമാര്‍ ഒറ്റയ്ക്കാണ് കേസ് വാദിക്കുന്നത്.



Sharing is Caring