പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബലോച്ചിസ്ഥാനില്‍ തിങ്കളാഴ്ചയാണ് സംഭവം.
മാച്ച് ആന്റ് കോല്‍പുര്‍ കോംപ്ലക്‌സിലാണ് ആക്രമണം ഉണ്ടായത്.
സ്‌ഫോടനത്തില്‍ മൂന്നു ചാവേറുകളും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു.ബലോച്ച് ലിബറേഷന്‍ ആര്‍മി എന്ന വിഘടന വാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.














