15 ഉം 16 ഉം ബാങ്ക് പണിമുടക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (15, 16- ബുധന്‍ വ്യാഴം) ബാങ്ക് പണിമുടക്ക്. ധനലക്ഷ്മി ബാങ്കിലെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരം. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനാണു സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.


ധനലക്ഷ്മി ബാങ്കില്‍നിന്നു പിരിച്ചുവിട്ട പി.വി. മോഹനനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണു സമരം നടക്കുന്നത്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യും 16നു സമരം പ്രഖ്യാപിച്ചിട്ടുണ്ട്.




Sharing is Caring