
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റ് നേതാക്കളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. തങ്ങളുടെ മൂന്നു നേതാക്കള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റ് അറിയിച്ചു.

