തൃശൂര്‍: 11ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരില്‍ തുടക്കമായി. കേരള സംഗീതനാടക അക്കാദമിയില്‍ ഏഴു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തില്‍ 13 നാടകങ്ങളാണ് അരങ്ങിലെത്തുക.
190 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ കഥ പറയുന്ന ‘ബിറ്റര്‍ നെക്റ്റര്‍’ എന്ന ശ്രീലങ്കന്‍ നാടകത്തോടെയാണ് പതിനൊന്നാമത് ‘ഇറ്റ്ഫോകി’ന് തുടക്കമായത്. ശ്രീലങ്കയിലേക്കുളള അഭയാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയും തുടര്‍ന്നുളള അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം.

പ്രളയത്തെ തുടര്‍ന്ന് ഏറെ ചെലവ് ചുരുക്കിയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്. അഞ്ച് വിദേശ നാടകങ്ങളുള്‍പ്പെടെ 13 നാടകങ്ങളാണ് അരങ്ങിലെത്തുക. നാടകോത്സവത്തിന് സ്ഥിരം വേദി ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന് പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ അമ്മന്നൂര്‍ പുരസ്കാരം പ്രശസ്ത ഇന്ത്യന്‍ നാടക പ്രവര്ത്തകന് പ്രസന്നയ്ക്ക് മന്ത്രി എ.കെ ബാലന് സമ്മാനിച്ചു.












