1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 679

സംസ്ഥാനത്ത 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌. 4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

കഴിഞ്ഞ 24 മണിക്കൂറിനകം 19140 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10091 ആണ്. 1167 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആണ്. ആകെ 362210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 150716 പേരാണ് നിരീക്ഷണത്തിലുള്ളത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 116418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 486 ആണ്.

കോവിഡ് 19 വലിയ രീതിയിൽ തന്നെ തലസ്ഥാനത്ത് പടർന്നു, ഇന്ന് മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവ് ആയി മാറുന്നത്. കേരളത്തിൽ ഇത് 36 ൽ ഒന്ന് എന്നാണ്. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ് ആണെന്ന് കാണുന്നു. രോഗബാധിതരെ ആകെ കണ്ടെത്താൻ ഉപയോഗിക്കുന്ന സർവയലൻസ് രീതിയാണു പ്രയോഗിക്കുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ഭീമാ പള്ളി, പുല്ലുവിള മേഖലകളിൽ 15ാം തീയതിയോടെയാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. മാർഗരേഖയ്ക്ക് അുസൃതമായാണു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പനവൂർ, കടക്കാവൂർ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലയിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പ്രവർത്തനങ്ങളിൽ നിന്നു തീരദേശ േഖലയ്ക്ക് അനുയോജ്യമായ രോഗനിയന്ത്രണ നിർവ്യാപന പ്രവർത്തികൾ ഈ മേഖലകളിൽ നടപ്പാക്കുകയാണ്. തീരദേശത്തിനു പുറമേ പട്ടം, ബാലരാമപുരം, പാറശാല പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നു. ഇവിടെയും പ്രതിരോധ പ്രവർ‌ത്തനങ്ങൾ നടത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *