ലാലീഗ മത്സരത്തില്‍‌ എഫ്സി ബാഴ്സലോണയെ സമനിലയില്‍ തളച്ച്‌ റയോ വല്ലെക്കാനോ


ലാലീഗ മത്സരത്തില്‍‌ കരുത്തരായ എഫ്സി ബാഴ്സലോണയെ സമനിലയില്‍ തളച്ച്‌ റയോ വല്ലെക്കാനോ. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാലാണ് ഗോള്‍ നേടിയത്. ഫ്രാൻ പെരെസ് ആണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോള്‍ സ്കോർ ചെയ്തത്.


മത്സരം സമനിലയായതോടെ ബാഴ്സലോണയ്ക്ക് ഏഴ് പോയിന്‍റായി. നാല് പോയിന്‍റാണ് റയോ വല്ലെക്കാനോയ്ക്കുള്ളത്. ബാഴ്സ നാലാം സ്ഥാനത്തും റയോ വല്ലെക്കാനോ പത്താം സ്ഥാനത്തുമാണുള്ളത്.




Sharing is Caring