ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന സിനിമയാണ് ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര.കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നത്.
സിനിമയുടെ അപ്ഡേറ്റുകള്‍ക്കെല്ലാം വമ്ബൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

ട്രെയ്‌ലർ റിലീസിന് പിന്നാലെ അതിലെ ലാസ്റ്റ് ഷോട്ട് വൈറലാകുകയാണ്. ഒരു ദണ്ഡ് പോലെയൊരു സാധനവുമായി നില്‍ക്കുന്ന ഒരു കൈയുടെ ഷോട്ടാണ് ട്രെയ്‌ലറിന്റെ അവസാനം വരുന്നത്. ഇത് ടൊവിനോ ആണെന്നും ദുല്‍ഖർ ആണെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നുണ്ട്. നേരത്തെ സിനിമയില്‍ ടൊവിനോയും ദുല്‍ഖറും കാമിയോ റോളുകളില്‍ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇത് മമ്മൂട്ടി ആണെന്നും ചിലർ കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന വേളയില്‍ മമ്മൂട്ടി ഷൂട്ടിങ് സെറ്റ് സന്ദർശിച്ചിരുന്നു. ഇത് ഈ കാമിയോ റോളിന് വേണ്ടിയാണോ എന്നാണ് ഇപ്പോഴത്തെ സംസാരം. എന്നാല്‍ അണിയറപ്രവർത്തകരുടെ ഭാഗത്തിനിന്നും ഈ കാമിയോ റോളിനെപ്പറ്റി സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
കല്യാണി പ്രിയദർശന്റെ മാസ് പ്രകടനം ഉറപ്പ് നല്‍കുന്ന ചിത്രമാകും ലോക എന്നത് ഉറപ്പിക്കുന്ന ട്രെയ്ലർ ആണ് അണിയറപ്രവത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കുന്ന സിനിമ തിയേറ്ററില്‍ കത്തുമെന്ന് ഉറപ്പാണ്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യും. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്ബൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയില്‍ നിർണ്ണായക വേഷത്തില്‍ എത്തുന്നുണ്ട്.













