ചേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനലില്‍ ടിഗ്രെസ് യുഎഎൻഎലിനെ 2-1ന് തോല്‍പ്പിച്ച് ഇന്റർ മയാമി സെമിഫൈനലില്‍ പ്രവേശിച്ചു.രണ്ട് പെനാല്‍റ്റി ഗോളുകളുമായി ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്പി.
മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ലഭിച്ച ആദ്യ പെനാല്‍റ്റിയിലൂടെ സുവാരസ് മയാമിയെ മുന്നിലെത്തിച്ചു. തുടർന്ന് 67-ാം മിനിറ്റില്‍ ടിഗ്രെസിനായി ഏഞ്ചല്‍ കൊറിയ ഒരു ഗോള്‍ നേടി, ഇതോടെ സ്കോർ സമനിലയിലായി.

കളി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെ, 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മയാമിയുടെ വിജയമുറപ്പിച്ചു. സുവാരസ് അനായാസം തന്റെ രണ്ടാമത്തെ ഗോളും നേടി. ലയണല്‍ മെസി ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചാണ് മയാമി സെമി ഫൈനല്‍ ഉറപ്പിച്ചത്.













