സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം. രാവിലെ 8.30നായിരുന്നു സംഭവം. അപകടസമയത്ത് ബസില്‍ 32 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചുവെന്നും. കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.













