ഇറാന്‍ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് 11 പേര്‍ പിടിയില്‍


ഇറാന്‍ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് 11 പേര്‍ പിടിയില്‍. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേരാണ് പിടിയിലായത്.ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തതായും ഇറാന്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. പ്രതികളെ അഞ്ച് നഗരങ്ങളില്‍ നിന്നായാണ് അറസ്റ്റ് ചെയ്തത്.


ബുധനാഴ്ചയാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇറാനില്‍ ഇരട്ട സ്ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തില്‍103 പേര്‍ കൊല്ലപ്പെടുകയും 140ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു.


കെര്‍മന്‍ പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്തായാണ് സ്‌ഫോടനങ്ങളുണ്ടായത്.

സുലൈമാനിയുടെ ചരമവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ ആയിക്കണക്കിന് പേര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് പൊട്ടിയത്.

പ്രാദേശിക സമയം 3.04 ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. 15 മിനുട്ടുകള്‍ക്കിടെ രണ്ടാമത്തെ സ്ഫോടനവും സംഭവിച്ചു. 2020 ജനുവരി മൂന്നിന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയും ഇറാഖ് അര്‍ധസൈനിക വിഭാഗം ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന അബൂ മഹ്ദി അല്‍-മുഹന്ദിസിനും വധിക്കപ്പെട്ടത്.



Sharing is Caring