12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്


കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം പോക്സോ കേസിൽ അറസ്റ്റിലായ പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് വീണ്ടും കേസെടുത്തത്.


അതിജീവിതയായ 12 കാരിയുടെ 15 വയസുകാരനായ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പുതിയ കേസ്.കഴിഞ്ഞ ദിവസം കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയത്. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.


കഴിഞ്ഞ മാസമാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്.സ്കൂളിൽ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.



Sharing is Caring