മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു. വെമ്ബായം സ്വദേശി സുജിത് (25) നാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.രാത്രി മാനവീയം വീഥിയിലെത്തിയ സുജിത്തിനെ ഷിയാസ് എന്നയാള്‍ കുത്തുകയായിുരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇടത്തെ നെഞ്ചിനാണ് സുജിത്തിന് കുത്തേറ്റത്.ഗുരുതമായി പരിക്കേറ്റ സുജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.














