ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം


ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം.കിഴക്കൻ ലബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള സമയവും നല്‍കിയിരുന്നു.


ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം നടന്നു. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.


നേരത്തെ, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുറത്താക്കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം.



Sharing is Caring