പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി


പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി.തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു.


എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ കടുത്തത്.മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയത്.


തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ്എ ചടങ്ങിന് എത്തിയതെന്ന ആരോപണവും തള്ളിക്കളഞ്ഞു. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.



Sharing is Caring