ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ് എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.അതേസമയം ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ കെ മുരളീധരൻ വിമർശിക്കുകയും ചെയ്തു. പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യമെന്ന് മുരളീധരൻ പറഞ്ഞു.

കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാർഥിയാക്കിയതെന്ന് മുരളീധരൻ പരിഹസിച്ചു. ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ നൽകുന്നതിൽ പ്രിയങ്കാ ഗാന്ധി മുൻപന്തിയിൽ നിൽക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി വയനാട് നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.













