ദ ഐ ടെസ്റ്റ് മെനുവുമായി ടൈറ്റന്‍ ഐ+­­­­­


ഇന്ത്യയിലെ മുൻനിര നേത്ര പരിചരണ ബ്രാൻഡായ ടൈറ്റന്‍ ഐ+ ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി ‘ദ ഐ ടെസ്റ്റ് മെനു’ അവതരിപ്പിച്ചു. റോഡിൽ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുന്ന ഡ്രൈവർമാർക്കിടയിലെ കാഴ്‌ച സംബദ്ധിച്ച പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള ശ്രമമാണ് ലോക കാഴ്‌ച ദിനത്തില്‍ ടൈറ്റന്‍ ഐ+ ആരംഭിച്ചിരിക്കുന്നത്.


കാഴ്ച വൈകല്യത്തെക്കുറിച്ചും കണ്ണിന്‍റെ ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ആഗോളതലത്തില്‍ ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്ര സംരക്ഷണത്തിനായി വരാൻ ഡ്രൈവർമാർ പലപ്പോഴും താൽപ്പര്യപ്പെടാത്തതിനാൽ, അവരിലേക്ക് നേത്ര പരിചരണം എത്തിക്കുവാനാണ് ടൈറ്റൻ ഐ+ ശ്രമിക്കുന്നത്.


ഈ സംരംഭത്തിന്‍റെ ഭാഗമായി, ട്രക്ക് ഡ്രൈവർമാര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി നിർത്തുന്ന ധാബ പോലുള്ള സ്ഥലങ്ങളില്‍ ടൈറ്റന്‍ ഐ+ നേത്രപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വിശ്രമ സമയം നേത്ര സംരക്ഷണത്തിനുള്ള ഒരു അവസരം കൂടിയാക്കി മാറ്റി. പരമ്പരാഗത ഭക്ഷണ മെനുവിന് പകരം കാഴ്ച പ്രശ്നങ്ങൾക്കായി ഡ്രൈവർമാരെ പരിശോധിക്കുന്നതിനായുള്ള ലളിതമായ ഒരു ‘ഐ ടെസ്റ്റ് മെനു’ അവതരിപ്പിച്ചു. ചുവരുകളിൽ പ്രദർശിപ്പിച്ച ഈ മെനു ഒരു നേത്ര പരിശോധനയുടെ മാതൃകയെ അനുകരിച്ചു. ഭക്ഷണ ഓർഡർ നൽകുന്നതിന്, ഡ്രൈവർമാർ ഈ ‘ഐ ടെസ്റ്റ് മെനു’ ഉപയോഗിക്കണം. അതിലൂടെ അവരുടെ കാഴ്ച പ്രശ്നങ്ങള്‍ ഉടനടി വ്യക്തമായി.

ധാബകളിൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പുകളിൽ വിദഗ്ദ്ധരായ ഒപ്റ്റോമെട്രിസ്റ്റുകളാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകിയത്. കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തിയ ഡ്രൈവർമാർക്ക് അവ പരിഹരിക്കുന്നതിനായി കണ്ണടകൾ നിർദ്ദേശിക്കപ്പെട്ടു. കണ്ണടകള്‍ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കി. ഈ സംരംഭം ഇതിനകം 7,000-ൽ അധികം ഡ്രൈവർമാരില്‍ എത്തിച്ചേർന്നിട്ടുണ്ട്.

എല്ലാ വർഷവും ലോക കാഴ്ച ദിനം നേത്രസംരക്ഷണത്തിലേക്ക് ശ്രദ്ധ ആകർഷിക്കാന്‍ ടൈറ്റന്‍ ഐ+ ന് ലഭിക്കുന്ന ഒരവസരമാണെന്നും ഈ വർഷം ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കുക എന്ന പ്രമേയമാണ് ഞങ്ങള്‍ എടുത്തിട്ടുള്ളതെന്നും ടൈറ്റന്‍ കമ്പനി ഐ കെയര്‍ ഡിവിഷന്‍ മാർക്കറ്റിംഗ് ഹെഡ് മനീഷ് കൃഷ്‌ണമൂർത്തി പറഞ്ഞു.

ഈ സംരംഭത്തിന്‍റെ വ്യാപ്തി വിപുലപ്പെടുത്തുന്നതിനായി ‘നമ്മ യാത്രി’ പോലെയുള്ള പ്ലാറ്റ്ഫോമുകളുമായി ചേർന്ന് ടൈറ്റന്‍ ഐ പ്ലസ് പ്രവർത്തിക്കുന്നുമുണ്ട്. ഡെലിവറി പാർട്ട്‌ണർമാർ, റിക്ഷാ ഡ്രൈവർമാർ, കാബ് ഡ്രൈവർമാർ തുടങ്ങി ഗതാഗത മേഖലയില്‍ ജോലി ചെയ്യുന്നവർക്കെല്ലാം സൗജന്യ നേത്രപരിശോധനകള്‍ ലഭ്യമാക്കുന്നുണ്ട്.

ഈ സംരംഭത്തിന്‍റെ ഭാഗമായി ‘ഐ ടെസ്റ്റ് മെനു’ എന്ന ഒരു പ്രചരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ ലിങ്ക്: https://youtu.be/FytFN2rIWgw



Sharing is Caring