ചേരുവകള്‍
1 കിലോ- ചിക്കന്‍( ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത്)
5 ടേബിള്‍ സ്പൂണ്‍- ചതച്ചെടുത്ത വറ്റല്‍ മുളക്
3 തണ്ട്- കറിവേപ്പില
1 ടേബിള്‍സ്പൂണ്‍- പരുഞ്ചീരകം
2 ടീസ്പൂണ്‍- ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്
1/2 കിലോ-ചെറിയ ഉള്ളി
3 എണ്ണം- പച്ചമുളക്
1 ടീസ്പൂണ്‍- മുഴുവന്‍ കുരുമുളക്
ഒരു നുള്ള്- മഞ്ഞള്‍പ്പൊടി
ആവശ്യത്തിന് എണ്ണ
ആവശ്യത്തിന് ഉപ്
തയാറാക്കേണ്ട വിധം
ആദ്യം കഴുകി വൃത്തിയാക്കി എടുത്ത ചിക്കനിലേയ്ക്ക് ചതച്ച മുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്. കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 1 മണിക്കൂര്‍ വെയ്ക്കുക.
അടുപ്പില്‍ കട്ടിയുള്ള പാത്രം വെയ്ക്കുക. ചട്ടി ചൂടായി വരുമ്‌ബോള്‍ ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കണം. വെളിച്ചെണ്ണ ചൂടാകുമ്‌ബോള്‍ ചതച്ചെടുത്ത പെരുഞ്ചീരകം ചേര്‍ക്കുക. ഒപ്പം കറിവേപ്പിലയും ചേര്‍ക്കണം. അതിനുശേഷം ചെറിയ ഉള്ളി ചതച്ച് ഇതില്‍ ചേര്‍ക്കുക. ഉള്ളി ഒന്ന് നിറം മാറി വരുന്ന സമയത്ത് പച്ചമുളകും, കുരുമുളകും ചേര്‍ക്കുക. അതിനുശേഷം ഒരു 2 മിനിറ്റ് ഇളക്കണം. പിന്നീട് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ക്കാം. ചിക്കന്‍ ചേര്‍ത്തതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് മൂടി വെച്ച് വേവിക്കാം.
ചിക്കില്‍ നിന്നും വെള്ളം എല്ലാം ഇറങ്ങി, നല്ലപോലെ വരണ്ട് വരണം. വെളിച്ചെണ്ണ കുറവാണെന്ന് തോന്നിയാല്‍ കുറച്ച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. നല്ലപോലെ വരട്ടി എടുത്താല്‍ കൂടുതല്‍ സ്വാദായിരിക്കും ഈ ചിക്കന്. നിറം മാറി വരണ്ട് വരുമ്‌ബോള്‍ ചട്ടി അടുപ്പില്‍ നിന്നും മാറ്റാം. നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാന്‍ നല്ല സ്വാദാണ്. എരിവ് കുറവാണെന്ന് തോന്നുകയാണെങ്കില്‍ കരുമുളക് പൊടി ചേര്‍ക്കാവുന്നതാണ്.