ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പീഡന പരാതിയുമായി നടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ ലോകത്ത് നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിമിക്രി ലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ ജാഫര്‍ ഇടുക്കിക്കെതിരെയാണ് ഒടുവിലായി ലൈംഗിക പീഡന പരാതി നല്‍കിയിരിക്കുന്നത്.


ആലുവ സ്വദേശിയായ നടിയാണ് ജാഫര്‍ ഇടുക്കിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ പരാതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നിരിക്കുന്നത്. പരാതിക്കാരിയായ നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി.


ഓണ്‍ലൈനായാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിന്റെ സെറ്റിലാണ് അതിക്രമം നടന്നതായി പരാതിയുള്ളത്.


Sharing is Caring