മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി;വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടിയും അനുവദിച്ചു.
മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി അനുവദിച്ചു.

മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിനായി തുക നീക്കിവെച്ചിട്ടുണ്ട്.ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്‌സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു.തീരദേശവികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ 1 കോടിയും അനുവദിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
റബര്‍ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *